Skip to main content

പഴവങ്ങാടി തോടിലെ മാലിന്യ നിക്ഷേപം നിരോധിച്ചു

തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന പഴവങ്ങാടി തോടിൽ അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ ഉത്തരവ്. മാലിന്യ നിക്ഷേപത്തെ തുടർന്ന് തോടിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ട്, നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തോടിൽ അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവർ സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

date