Skip to main content

സാക്ഷരതാമിഷനിൽ ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ ബ്രെയിൽ സാക്ഷരതാ ക്ലാസുകൾ എടുക്കുന്നതിന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബ്രെയിൽ ലിപിയിൽ പരിജ്ഞാനമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാം. ജൂൺ 25 രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.  നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. പ്രതിമാസ ഹോണറേറിയം 4,000 രൂപ. നാല് മാസത്തേക്കാണ് നിയമനം.

date