Skip to main content

സ്രാങ്കുമാർക്ക് പരിശീലനം

ജില്ലയിൽ മത്സ്യബന്ധനയാനങ്ങളിൽ പണിയെടുക്കുന്ന സ്രാങ്കുമാർക്കായി ഫിഷറീസ് വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുള്ള 21നും 55 വയസിനും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്ത മത്സ്യബന്ധന യാനങ്ങളിൽ സ്രാങ്ക് / എഞ്ചിൻ ഡ്രൈവർ ആയി രണ്ട് വർഷത്തേയോ അല്ലെങ്കിൽ ഡെക്ക് ഹാൻഡ് ആയി അഞ്ച് വർഷത്തേയോ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂൺ 30 വൈകിട്ട് അഞ്ചിന് മുൻപായി വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  0471 2450773

date