Skip to main content
അന്താരാഷ്ട്ര യോഗ ദിനാചാരണം

അന്താരാഷ്ട്ര യോഗ ദിനാചാരണം

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം മാനന്തവാടി നഗരസഭാ ചെയര്‍പേഴസണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. 'യോഗ വ്യക്തിക്കും സമൂഹത്തിനും' എന്നതാണ് സന്ദേശം. പ്രണവം യോഗ വിദ്യാപീഠം യോഗാചാര്യന്‍ പ്രവീണ്‍ ടി. രാജന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ഇരുനൂറോളം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജന്‍സ്റ്റിന്‍ ബേബി മുഖ്യാതിഥിയായി. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ. പ്രസിഡന്റ് പി.പി. ബിനുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.കെ. സുരേഷ് കുമാര്‍, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം.വി. പ്രജിത്ത് കുമാര്‍, കായിക അധ്യാപകന്‍ ജെറില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

date