Skip to main content

കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു

 

കാർഷിക യന്ത്രവത്കരണ പ്രോത്സാഹനത്തിൻ്റെ ഭാഗമായി പാടശേഖരങ്ങൾക്കുള്ള കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം കരിമ്പം ഫാമിൽ    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. പവർ ടില്ലർ, നടീൽ യന്ത്രം, സ്പ്രേയറുകൾ, മെതിയന്ത്രം എന്നിവയാണ് വിതരണം ചെയ്തത്.

 

 ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  യുപി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  അഡ്വ കെ കെ രത്നകുമാരി,  ജില്ലാ പഞ്ചായത്ത്  അംഗം എം  രാഘവൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി എം കൃഷ്‌ണൻ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന,  കൃഷി എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ , വിവിധ പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

date