Skip to main content

ജില്ലാ ജയിലിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

 

 

ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, സുഭിക്ഷാ പ്ലസ്, എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, കണ്ണൂർ ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവ സംയുക്തമായി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ജയിലിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

 

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി ഉപേക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും ജയിൽ അന്തേവാസികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. 

 

പരിപാടി ജില്ലാ  ടി ബി  ഓഫീസർ  ഡോ. രജ്‌നാ ദിൽനാഥ് ഉദ്ഘടനം ചെയ്തു ജില്ലാ ജയിൽ സൂപ്രണ്ട്  കെ കെ റിനിൽ അധ്യക്ഷത വഹിച്ചു.  സൈക്യാട്രിക് സോഷ്യൽ വർക്കർ  നികിത വിനോദ് ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു.

 

കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി കോർഡിനേറ്റർ ഇ പ്രസൂഭൻ ,  കോഓപ്പറേറ്റീവ് കോളേജ്

അധ്യാപിക   പ്രിയ, കണ്ണൂർ ജില്ലാ ജയിൽ വെൽഫയർ ഓഫീസർ അമ്പിളി ആർ കെ എന്നിവർ  സംസാരിച്ചു. 

 

തുടർന്ന് മൊറാഴ കോഓപ്പറേറ്റീവ് കോളേജിലെ സൈക്കോളജി വിദ്യാർഥികൾ ലഘു നാടകവും കലാപരിപാടികളും അവതരിപ്പിച്ചു

date