Skip to main content

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സപ്ലിമെന്ററി രജിസ്‌ട്രേഷന്‍

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സപ്ലിമെന്ററി  സ്‌പോര്‍ട്‌സ്  മികവ് രജിസ്‌ട്രേഷന്‍  ജൂണ്‍ 22 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടത്തുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.  ഇതുവരെ  സ്‌പോര്‍ട്‌സ്  മികവ് രജിസ്‌ട്രേഷന്‍  നടത്താത്തവര്‍ക്കും, രണ്ടാം ഘട്ടം ചെയ്യാത്തവര്‍ക്കും,  അപേക്ഷിക്കാം.  സ്‌പോര്‍ട്‌സ്  മികവ് രജിസ്‌ട്രേഷന്‍   ചെയ്ത ശേഷം വെരിഫിക്കേഷനു വേണ്ടി അച്ചീവ്‌മെന്റ് രജിസ്റ്റര്‍ കാര്‍ഡ്,  സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലും, പകര്‍പ്പും  സഹിതം  ജൂണ്‍ 22 ന് രാവിലെ 10 മണി മുതല്‍  ജൂണ്‍ 25 ന് അഞ്ചു മണി വരെയുള്ള സമയത്ത്  ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍  എത്തണം.  വെരിഫിക്കേഷന് ശേഷം ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ സ്‌പോര്‍ട്‌സ് കാന്‍ഡിഡേറ്റ്  ലോഗിന്‍ ചെയ്ത്  ഒഴിവുള്ള സ്‌കൂള്‍ ഓപ്ഷന്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്കായി  6282133943,  8590989692 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു..

date