Skip to main content

അന്താരാഷ്ട്ര യോഗ ദിനാഘോഷം

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട്‌ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ കമ്യൂണിക്കേഷന്‍ തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിന പരിപാടികള്‍ തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിത ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ഒടിയില്‍ പീച്ചു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഫൗസിയ, ബിന്ദു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റംല, സിഡിപിഒ എം ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
യോഗാദിന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക്‌ നാഷണല്‍ ആയുഷ്‌ മിഷന്‍ കോട്ടക്കല്‍ വെല്‍നെസ്‌ സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി പ്രസീദ, ഡോ. ശാരിക എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ക്ക്‌ പാലക്കാട്‌ ഫീല്‍ഡ്‌ പബ്ലിസിറ്റി ഓഫിസര്‍ എം സ്‌മിതി നേതൃത്വം നല്‍കി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ യോഗ പരിശീലനത്തിന് യോഗ ഇന്‍സ്‌ട്രക്ടര്‍ സുജാത നേതൃത്വം നല്‍കി.
സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ എം സുരേഷ്‌ കുമാര്‍ സ്വാഗതവും ഐസിഡിഎസ്‌ സൂപ്പര്‍വൈസര്‍ റജീന നന്ദിയും പറഞ്ഞു.

date