Post Category
എൻ.ആർ.ഐ മൈനോറിറ്റി ക്ലെയിമുകൾ കൂട്ടിചേർക്കാൻ അവസരം
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷയോടൊപ്പം എൻ.ആർ.ഐ മൈനോറിറ്റി കാറ്റഗറി ക്ലെയിമുകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുതുതായി പ്രസ്തുത ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള അവസരം ജൂൺ 24 വൈകുന്നേരം ആറ് മണി വരെ ലഭിക്കും. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
പി.എൻ.എക്സ്. 2455/2024
date
- Log in to post comments