Skip to main content

മാർജിൻമണി വായ്പ :കുടിശിക സെപ്റ്റംബർ 10 വരെ തീർപ്പാക്കാം

വ്യവസായ വകുപ്പ് വഴി നടപ്പാക്കിയ മാർജിൻമണി വായ്പ കുടിശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 10 വരെ നീട്ടി. ഈ പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും, സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പ കുടിശികത്തുക എഴുതിത്തള്ളുന്നതാണ്. വായ്പാ കുടിശ്ശികയുള്ള മറ്റു യൂണിറ്റുകൾക്ക് തിരിച്ചടവിൽ ഇളവ് ലഭിക്കും. കുടിശികയുള്ള യൂണിറ്റുകൾ സെപ്റ്റംബർ 10 വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസിലോ സമർപ്പിക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2326756, 9188127001

date