Skip to main content

വിമുക്തഭടൻമാർക്ക് കരിയർ ഗൈഡൻസ്

തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടൻമാർക്കായി ജൂലൈ ആദ്യ വാരം കരിയർ ഗൈഡൻസ് സംഘടിപ്പിക്കുന്നു. കരിയർ ഗൈഡൻസിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബാങ്ക്, എസ്.എസ്.സി, ആർ.ആർ.ബി കോച്ചിങ് ക്ലാസുകൾക്ക് പ്രത്യേക ഫീസ് ഇളവ് ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടോ ടെലഫോൺ മുഖേനയോ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748

date