Skip to main content

സ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടി

സ്കോൾ- കേരള 2024-25 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം അല്ലെങ്കിൽ പുനപ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ജൂലൈ 10 വരെ നീട്ടിഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങളും www.scolekerala.org ൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ 12 വൈകുന്നേരം 5 മണിക്ക് മുൻപ് സ്കോൾ- കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.

പി.എൻ.എക്സ്. 2462/2024

date