Skip to main content

ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മാനന്തവാടി എം എൽ എയായ ഒ ആർ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്തമക്കളായ മിഥുനഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നിയമസഭ സ്പീക്കർ എ എൻ ഷംസീർമന്ത്രിമാരായ പി പ്രസാദ്സജി ചെറിയാൻകെ രാജൻകെ കൃഷ്ണൻകുട്ടിറോഷി അഗസ്റ്റിൻഎ കെ ശശീന്ദ്രൻവി ശിവൻകുട്ടിജെ ചിഞ്ചുറാണിരാമചന്ദ്രൻ കടന്നപ്പള്ളി,  പ്രതിപക്ഷ നേതാവ് വി ഡി സതീശൻപ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിമേയർ ആര്യ രാജേന്ദ്രൻഎ എ റഹീം എം പിഎം.എൽ.എമാർചീഫ് സെക്രട്ടറി ഡോ.വി വേണുജനപ്രതിനിധികൾഅഡീഷണൽ ചീഫ് സെക്രട്ടറിമാർരാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾകലബിസിനസ് രംഗത്തെ പ്രമുഖർഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പി.എൻ.എക്സ്. 2479/2024

date