Skip to main content

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു.  മലപ്പുറം ഹോട്ടൽ മഹേന്ദ്രപുരിയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ ജില്ലാ മെഡിക്കൽ ഓഫീസർ ( ഭാരതീയ ചികിത്സാ വകുപ്പ് ) ഡോ. എം.ജി ശ്യാമള അധ്യക്ഷത വഹിച്ചു . എച്ച്.ഡബ്ല്യു.സി ജൂനിയർ കൺസൾട്ടന്റ് ഡോ.നസീല , ജില്ലാ ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.റംലത്ത്,  കുടുംബശ്രീ മിഷൻ 'സ്നേഹിത’ സർവീസ് പ്രൊവൈഡർ ഷിജി കെ നായർ തുടങ്ങിയവര്‍ സംസാരിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.പി അനുഷ സ്വാഗതവും ചാലിയപുറം ഗവ. ആയുർവേദ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ഡോ. ടി ഫാത്തിമ നന്ദിയും പറഞ്ഞു.  ചടങ്ങില്‍ ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാർ, എച്ച് ഡബ്ല്യൂ സി യിലെ ആശ പ്രവർത്തകർ, മറ്റു ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date