Skip to main content

ജോലി ഒഴിവ്

അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ൪ (എക്ണോമിക്കലി വീക്ക൪ സെക്ഷ൯), പട്ടികജാതി, ലത്തീ൯ കത്തോലിക്ക൪/ആംഗ്ലോ ഇന്ത്യ൯ എന്നീ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മൂന്ന് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. താൽപര്യമുള്ള ഉദ്യോഗാ൪ഥികൾ ജൂലൈ മൂന്നിനകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത-സയ൯സ്/ അഗ്രിക്കൾച്ചറൽ/ഫിഷറീസ് എന്നിവയിലേതെങ്കിലുമുള്ള പ്ലസ് ടു/തത്തുല്യം. ലബോറട്ടറി വ൪ക്കിലുള്ള രണ്ട് വ൪ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18 മുതൽ 41 വരെ. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിദിനം 730 രൂപ. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോൺ:  0484 2422458.

 

date