Skip to main content

പുരുഷ നഴ്സ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.  ഇൻഡസ്ട്രിയൽ മേഖലയിലേക്ക്  പുരുഷ നഴ്സുമാരെ നിയമിക്കുന്നു. നഴ്സിംഗ് ബിരുദവും ഐ.സിയു എമർജൻസി , അർജൻ്റ് കെയർ,  ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻ്റ് ഗ്യാസ് നേഴ്സിംഗ് എന്നീ മേഖലകളിലേതിലെങ്കിലും  രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സിൽ താഴെ. ഡി ഒ എച്ച് ലൈസെൻസ് ഉള്ളവർക്ക് മുൻഗണന.  

ശമ്പളം: 5000 അറബ് എമറേറ്റ്സ് ദിനാർ. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ്   എന്നിവ സൗജന്യം.

 

താൽപര്യമുള്ളവർ   ബയോഡേറ്റ, പാസ്സ്പോർട്ട് എന്നിവ  ജൂൺ 30 നു മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു  അയക്കുക.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in     എന്ന വെബ്സൈറ്റ്   സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574 .

ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

 

date