Skip to main content
.

ദേശീയ ദുരന്തനിവാരണ സേന ഇടുക്കിയിൽ

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി മുപ്പത്തിയഞ്ച് അംഗ ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കലക്ടറേറ്റിൽ  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്ജ്, എ ഡി എം ബി ജ്യോതി എന്നിവർ ചേർന്ന്  സ്വീകരിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. വെളാപ്പാറയിലെ  വനംവകുപ്പിന്റെ ഐ ബി യും ഡോർമെറ്ററിയുമാണ് തത്കാലം ബേസ് ക്യാമ്പായി പ്രവർത്തിക്കുക.

ചിത്രം : 1.ദേശീയ ദുരന്തനിവാരണ സേനയെ കലക്ടറേറ്റിൽ  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്ജ്,എ ഡി എം ബി ജ്യോതി എന്നിവർ  സ്വീകരിക്കുന്നു.

2 .ദേശീയ ദുരന്തനിവാരണ സേന അംഗങ്ങൾ

 

video ---https://we.tl/t-uG53CvCKpF  

 

date