ലാബ് ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് പരിശോധന
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2022 ഒക്ടോബർ 12ന് വിജ്ഞാപനം ചെയ്ത് ഗുരുവായൂർ ദേവസ്വത്തിലെ ലാബ് ടെക്നിഷ്യൻ (കാറ്റഗറി നം. 16/2022) തസ്തികയുടെ 2024 മാർച്ച് 25ന് പ്രസിദ്ധീകരിച്ച 06/2024 ാം നമ്പർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ അഞ്ചിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതൽ നടത്തും. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റേയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റേയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച് എസ്.എം.എസ്. നൽകും. ജൂൺ 28 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
പി.എൻ.എക്സ്. 2486/2024
- Log in to post comments