Skip to main content

വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗവ. ഐടിഐ ചാലക്കുടിയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പി.എസ്.സി.യുടെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം എല്‍.സി./എ.ഐ (ലാറ്റിന്‍ കാത്തലിക്ക് ആംഗ്ലോ ഇന്ത്യന്‍) വിഭാഗത്തില്‍ നിന്നായിരിക്കും നിയമനം. യോഗ്യത അംഗീകൃത എഞ്ചിനീയറിങ് കോളേജ്/ സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്/ മെക്കാട്രോണിക്‌സ് ബിരുദവും ഒരു വര്‍ഷം പ്രവര്‍ത്തിപരിചയവും. അല്ലെങ്കില്‍ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷം പ്രവര്‍ത്തനപരിചയവും. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി പാസായവരും മൂന്ന് വര്‍ഷം ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തനപരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10.30 ന് ഐടിഐയില്‍ നടത്തുന്ന കുടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0480 2701491.

date