Post Category
ഫാഷൻ ഡിസൈൻ : ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) 2024-25 കോഴ്സിലേക്ക് നടത്തിയ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ജൂൺ 27 നകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.
പി.എൻ.എക്സ്. 2493/2024
date
- Log in to post comments