Skip to main content

മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള ദ്വിദിന ശിൽപ്പശാല ഇന്നു മുതൽ

വിവിധ മേഖലകളിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു മത്സ്യത്തൊഴിലാളി വനിതകൾക്കു തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണം (സഫലം) എന്ന വിഷയത്തിൽ ദ്വിദിന സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സഹകരണ ഭവനിൽ ജൂൺ 2526 തീയതികളിലായി നടക്കുന്ന ശിൽപ്പശാല 25നു രാവിലെ 10നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ(സാഫ്) ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളി വനിതകൾഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 2498/2024 

date