Skip to main content

എസ്. സി. പ്രൊമോട്ടർ - നിലവിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ തൃപ്പൂണിത്തുറ, ആലുവ മുനിസിപ്പാലിറ്റികളിലേയ്ക്കും ഞാറയ്ക്കൽ, കാഞ്ഞൂർ, മലയാറ്റൂർ നീലീശ്വരം, ചോറ്റാനിക്കര പഞ്ചായത്തുകളിലേയ്ക്കും നിലവിലുള്ള എസ്. സി. പ്രൊമോട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് ജൂൺ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നേരിട്ട് കുടിക്കാഴ്‌ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കൂടിക്കാഴ്ച‌യിൽ പങ്കെടുക്കാം. 10,000 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ആഫീസിലോ (ഫോൺ നമ്പർ : 0484-2422256) അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ആഫീസുകളിലോ ബന്ധപ്പെടണം.

 

date