Post Category
ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ്
2024 ജനുവരിക്കു മുന്‍പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്ഷന് അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ജൂണ്‍ 26 മുതല്‍ ആഗസ്റ്റ് 28 നകം അക്ഷയ കേന്ദ്രങ്ങളിലൂടെ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കേ തുടര്‍ന്ന് പെന്ഷന് അനുവദിക്കുകയുള്ളു എന്ന് തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ക്ഷേമനിധി ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0487 2360490.
date
- Log in to post comments