Skip to main content

വാര്‍ഷിക മസ്റ്ററിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാകലക്ടര്‍

  ജില്ലയില്‍ 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ഇന്ന് ( ജൂണ്‍ 25 ) മുതല്‍ ആഗസ്റ്റ് 24 നകം വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തീകരിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കണം. കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രജീവനക്കാര്‍ വീടുകളിലെത്തി പൂര്‍ത്തീകരിക്കും. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ്‌ചെയ്യുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 50 രൂപയും ഫീസായി നിശ്ചയിച്ചിട്ടുണ്ട്.

date