Skip to main content

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്) (കാറ്റഗറി നം.027/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് (ഡിപ്പോ-റിസര്‍വ്-ട്രൈബല്‍ വാച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.029/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് ( ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.030/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍ സി എ എസ് സി സി സി) (കാറ്റഗറി നം.556/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍ സി എ ധീവര (കാറ്റഗറി നം.557/2022) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ രാവിലെ 5.30 മുതല്‍ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് മൈതാനത്ത് നടത്തും.  

കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്. സി. ഓഫീസുമായി ബന്ധപ്പെടണം.

date