Skip to main content

പക്ഷിപ്പനി: വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം നിരോധിച്ചു

 

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, തുറവൂർ, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, മാരാരിക്കുളം തെക്ക്, തഴക്കര, വെണ്മണി, മാവേലിക്കര നഗരസഭ, ചെറിയനാട്, ബുധനൂർ, പുലിയൂർ, ആല, മുളക്കുഴ, ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെയും
ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ വാടക്കൽ, ഗുരുമന്ദിരം, ഇരവുകാട്,
സനാതനപുരം, കളർകോട്, ബീച്ച്, കുതിരപ്പന്തി, ഹൗസിംഗ് കോളനി, കൈതവന, എന്നിവ ഒഴികെയുള്ള എല്ലാ വാർഡുകളുടെയും പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂലൈ മൂന്ന് വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചു.

date