Post Category
കായംകുളം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുന്നു
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയിൽ നഗരസഭാ പദ്ധതിയിലുൾപ്പെടുത്തി ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 10 മണി വരെയുള്ള സായാഹ്ന ഒ.പി വിഭാഗം കൈകാര്യം ചെയ്യുന്നതിന് ഡോക്ടർമാരെ വാക്കിങ് ഇന്റർവ്യൂ മുഖേന താൽക്കാലിക നിയമനം നടത്തുന്നു. ജൂലൈ മൂന്നിന് രാവിലെ 11 മണിക്കാണ് ഇൻറർവ്യൂ. എംബിബിഎസ് യോഗ്യതയുള്ള രജിസ്ട്രേഡ് ഡോക്ടർമാരെയാണ് പരിഗണിക്കുന്നത്. താല്പര്യമുള്ളവർ യോഗ്യത,പ്രവർത്തിപരിചയം,പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 04792447274.
date
- Log in to post comments