Skip to main content

റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക്  സ്റ്റാർ പദവി : രജിസ്ട്രേഷൻ ജൂൺ 29 വരെ

 

 

ജില്ലയിലെ റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് സ്റ്റാർ പദവി നല്കുന്നതിനായി നടത്തുന്ന റേറ്റിങ്ങ് മൽസരത്തിന്റെ  രജിസ്ട്രേഷൻ ജൂൺ 29ന് അവസാനിക്കും . നേരത്തേ രജിസ്റ്റർ ചെയ്ത അസ്സോസിയേഷനുകൾക്ക് പുറമേ, പുതിയതായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരമാണ്  ജൂൺ 29 വരെ നല്കിയിരിക്കുന്നത്.

 

 രജിസ്ട്രേഷൻ പൂർത്തിയായ റസിഡന്‍സ് അസ്സോസിയേഷനുകളിൽ വിലയിരുത്തൽ ഓഗസ്റ്റ്‌ രണ്ട് മുതൽ 10 വരെ  നടക്കും.

 

മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിനിൻ്റ ഭാഗമായാണ് റസിഡൻസ് അസ്സോസിയേഷനുകളെ റേറ്റിംഗ് ചെയ്യുന്നത്.  ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ഫെഡറേഷൻ ഓഫ് റസിഡൻസ് അസ്സോസിയേഷൻ്റെ സഹായത്തോടെയാണ് സ്റ്റാർ റേറ്റിങ്ങ് മൽസരം സംഘടിപ്പിക്കുന്നത്.

 

റസിഡൻസ് അസ്സോസിയേഷനുകൾക്ക് അവർ നേടുന്ന പോയിൻറുകൾക്ക് അനുസരിച്ച് ത്രിസ്റ്റാർ, ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ പദവികളാണ് സമ്മാനിക്കുക .

 

ഫൈവ് സ്‌റ്റാര്‍  (111 മുതൽ 130 വരെ ), ഫോര്‍ സ്‌റ്റാര്‍ (   91 മുതൽ 110 വരെ പോയിൻറ്), പദവി നേടുന്നവർക്ക് അനുമോദനവും ട്രോഫിയും സമ്മാനിക്കും. ത്രീ സ്‌റ്റാര്‍ പദവി( 80 മുതൽ 90 വരെ പോയിൻറ്) ലഭിക്കുന്നവർക്ക് ശുചിത്വ പത്രം നല്‍കി അനുമോദിക്കും.സ്വാതന്ത്ര്യ ദിനത്തിൽ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിക്കും.

 

വിശദവിവരങ്ങൾക്ക്  ഫെഡറേഷൻ ഓഫ് റസിഡൻസ് അസ്സോസിയേഷൻ ജില്ലാ കമ്മറ്റി  ഫോൺ  8113045612  ഹരിത കേരളം ജില്ലാ മിഷൻ ഫോൺ 8129218246 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date