Skip to main content

എച്ച്.ഡി.സി.എം അപേക്ഷാ തിയതി നീട്ടി

പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്‌റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മന്റിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മന്റ് (എച്ച്.ഡി.സി.എം) കോഴ്‌സിലേക്കുള്ള അപേക്ഷ തിയതി ജൂലൈ 15 വരെ നീട്ടി. സഹകരണ വകുപ്പിലും, കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് എച്ച്.ഡി.സി.എം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.icmtvm.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9495953602, 9946793893

date