Skip to main content

നീറ്റ്/കീം പ്രവേശന പരിശീലനത്തിന് പട്ടികവര്‍ഗ്ഗ വികസ വകുപ്പ് അപേക്ഷ ക്ഷണിച്ചു

2024 മാര്‍ച്ചിലെ പ്ലസ് ടു പൊതു പരീക്ഷയില്‍ സയന്‍സ്, കണക്കു വിഷയമെടുത്ത് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്ലസ് ടു കോഴ്‌സിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മിടുക്കരായവരെ തിരഞ്ഞെടുത്ത് 2025-ലെ നീറ്റ്/കീം പ്രവേശന പരിശീലനത്തിന് പട്ടികവര്‍ഗ്ഗ വികസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 100 പേരെ തിരഞ്ഞെടുത്ത് 2015 ലെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി നടത്തും. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ച് പരിശീലന പരിപാടിയില്‍ കടുക്കുന്നതിനുള്ള സമ്മതപത്രം, ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷാ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ മൂവാറ്റുപുഴ ബൈല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ജൂലൈ 15 വൈകിട്ട് 5 നകം സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. ഇ ഇ ടി  പരിശീലനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷ ങ്ങള്‍ക്ക് മിനിമം 70 ശതമാനം  മാര്‍ക്ക് ഉണ്ടായിരിക്കണം.

date