Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി ജി ഡി സി എ, ഡി സി എ, സി സി എല്‍ ഐ എസ്(ലൈബ്രറി സയന്‍സ്)  എന്നീ കോഴ്സുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റിലും (www.ihrd.ac.in) കോളേജ് ഓഫീസിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 27ന് വൈകിട്ട് അഞ്ച് മണിക്കകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547005052, 9447596129.

date