Skip to main content

സ്‌കോൾ കേരളയിൽ യോഗ കോഴ്സ്

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആജീവനാന്ത വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമായ സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ രണ്ടാം  ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഹയർ സെക്കൻഡറി / തത്തുല്യ കോഴ്സിലെ വിജയമാണ് യോഗ്യത.പ്രായപരിധി 17-50. ജൂലൈ രണ്ടു വരെ പിഴ കൂടാതെയും 100 രൂപാ ഫൈനോടുകൂടി ജൂലൈ 10 വരെയും  www.scolekerala.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരളാ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0481-2300 443 . 9496094157

 

date