Skip to main content

*അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകൾ*

 

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള പാലാ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കു നിയമനം നടത്തുന്നതിന് ബി.കോം (റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ,പ്രായോഗിക പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ ജൂൺ 27 ന് രാവിലെ 9.30ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് സഹിതം ഓഫീസിൽ എത്തണം. ഫോൺ: 04822-201650,9961005938

*

date