Skip to main content

 മസ്റ്ററിങ് നടത്തണം

കോട്ടയം: കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചുകിട്ടിയ ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി  ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിങ് നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0495 2966577,9188230577
 

date