Skip to main content

അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു

കോട്ടയം :അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ അഭിമുഖ്യത്തിൽ മുത്തോലി ഗ്രാമ പഞ്ചായത്തിന്റേയും നാഷണൽ ആയുഷ് മിഷന്റേയും കോട്ടയം ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും ഐ.സി.ഡി.എസ് കോട്ടയം പ്രോഗ്രാം സെല്ലിന്റേയും സഹകരണത്തോടെ മുത്തോലി പഞ്ചായത്ത് ഹാളിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   രൺജിത് ജി . മീനാഭവൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് അംഗം  എൻ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.    നാഷണൽ ആയുഷ് മിഷൻ യോഗ പരിശീലക നീതു സി. ജോസഫിന്റെയും സംഘത്തിന്റെയും യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു.
വിവിധ പോസ്റ്റൽ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള സെമിനാറിന് പോസ്റ്റൽ ഡിവിഷൻ അസി: സൂപ്രണ്ട് എൻ.കെ. സുനിൽകുമാർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് ആധാർ ക്യാമ്പും  ജില്ലാ ഹോമിയോപതി ഓഫീസിന്റെ മെഡിക്കൽ ക്യാമ്പും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. എസ്.  സിജുമോൻ ,  ശ്രീജയ , സി.ഡി.എസ്  ചെയർപേഴ്സൻ  ശ്രീലത, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സരിൻലാൽ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വൈസർ പി വി. മിനി കുമാരി എന്നിവർ സംസാരിച്ചു.

 

date