Skip to main content

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്

 

കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂലൈ ഒൻപതിന് രാവിലെ 11.00 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ൽ വാക്ക്ഇൻ ഇന്റർവ്യൂ നടത്തുന്നു. സൈക്യാട്രിക് സോഷ്യൽ വർക്കറിന് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിലാണ് യോഗ്യത. പ്രായം 45 വയസ് കവിയരുത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലീനിക്കൽ സൈക്കോളജിയിൽ ആർ.സി.ഐ. രജിസ്‌ട്രേഷനോടു കൂടി എം.ഫിൽ/എം.എസ്.സി. ആണു യോഗ്യത. പ്രായം 45 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/വോട്ടർ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 6238300252, 04862 233030

 

date