Skip to main content

നീറ്റ്, കീം സൗജന്യ പരിശീലനം

പട്ടികവർഗ വികസന വകുപ്പ് പ്ലസ് ടുവിന് സയൻസ്, കണക്ക് വിഷയങ്ങളിൽ വിജയിച്ച പട്ടിക വർഗ വിദ്യാർത്ഥികൾക്ക് നീറ്റ്, കീം പ്രവേശന പരീക്ഷകളിൽ സൗജന്യ പരിശീലനം നൽകുന്നു. ഫിസിക്‌സ് , കെമസ്ട്രീ, ബയോളജി വിഷയങ്ങൾക്ക് 70 ശതമാനം മാർക്കുണ്ടായിരിക്കണം. യോഗ്യരായ 100 പേർക്കാണ് പരിശീലനം. താത്പര്യമുള്ള വിദ്യാർത്ഥികൾ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, പേര്, മേൽവിലാസം, ബന്ധപ്പെടേണ്ട നമ്പർ, പരിശീലന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു , ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അവസാന തിയതി ജൂലൈ 15 വൈകിട്ട് അഞ്ച് വരെ.

date