Skip to main content

ഐ.ടി.ഐ പ്രവേശനം: മെട്രിക്/നോൺ മെട്രിക് ട്രേഡുകളിൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐ കളിലെ വിവിധ മെട്രിക് / നോൺ മെട്രിക് ട്രേഡുകളിലേക്ക് 2024-25 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലുള്ള SCCD I.T.I ADMISSION 2024 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാംഎസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനംഎസ്.റ്റി വിഭാഗത്തിന് 10 ശതമാനംമറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. ജൂലൈ 25 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി. ഒ., തിരുവനന്തപുരം, ഫോൺ നം. 0471 2316680 ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ് സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ നം. 0495 2371451 ജില്ലാ / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ നിന്നും വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.

പി.എൻ.എക്സ്. 2538/2024

date