Skip to main content

മസ്റ്ററിങ് നടത്തണം

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ പെൻഷൻ ഉപഭോക്താക്കൾക്ക് വീണ്ടും പെൻഷൻ മസ്റ്ററിങ് ചെയ്യുവാൻ സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഉപഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ നിർബന്ധമായും മസ്റ്ററിംഗ് ചെയ്യണം. ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 2555/2024

date