Skip to main content

*മഴക്കാല മുന്നൊരുക്കം: ക്വാറി പ്രവർത്തനം - മണ്ണെടുക്കലിന് നിയന്ത്രണം* 

 

 

ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ക്വാറികൾ പ്രവർത്തിക്കുന്നതിനും വീട് നിർമ്മാണം മറ്റ് യന്ത്ര സഹായത്തോടെ മണ്ണെടുക്കൽ എന്നിവക്ക് ഇന്നും (ജൂൺ 27) നാളെയും (ജൂൺ 28) നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. രേണു രാജു ഉത്തരവിട്ടു .ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്യുന്നതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതും നിരോധനത്തിന് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

date