Skip to main content

അതിഥി അധ്യാപക നിയമനം

വണ്ടൂർ അംബേദ്‌കർ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.  യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ  വകുപ്പ് ഉപഡയറക്ടറുടെ  ഓഫീസിൽ രജിസ്റ്റർ   ചെയ്തിട്ടുള്ള  ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ  വിവരങ്ങൾക്ക് ഫോണ്‍: 04931 249666,     9447512472.

 

തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരും (നെറ്റ്/ പി.എച്ച്.ഡി), കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2270353.

 

date