Skip to main content

ഫോറസ്റ്റ് ഡ്രൈവര്‍: കായികക്ഷമതാ പരീക്ഷ ജൂലൈ രണ്ടു മുതല്‍

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടുള്ള നിയമനം- കാറ്റഗറി നം: 111/2022), ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍.സി.എ ഇ/ടി/ബി- കാറ്റഗറി നം: 700/2021), ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍.സി.എ- എസ്.സി- കാറ്റഗറി നം:701/2021) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂലൈ രണ്ടു മുതല്‍ വിവിധ ജില്ലകളില്‍ വെച്ച് നടത്തും.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, . പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആവശ്യമായ മറ്റ് പ്രമാണങ്ങള്‍ എന്നിവ സഹിതം ഹാജരാവണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ഥികളെ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ലെന്നും മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date