Post Category
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ രണ്ട് മുതല്‍ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. 3540 രൂപയാണ് ഫീസ് (കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജി എസ് ടി ഉള്‍പ്പെടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപയും താമസം കൂടാതെ 1000 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവര് ഓണ്‍ലൈനായി http://kied.info/training-calender ലിങ്കില്‍ അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 0484 2550322, 9188922800.
date
- Log in to post comments