Skip to main content

വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്സിങ് കോഴ്സ് പ്രവേശനം

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെ.പി.എച്ച്.എന്‍ നഴ്സിങ് സെന്ററുകളില്‍ ഓക്സിലറി നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന്  വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺമക്കൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം തൈക്കാട്, കോട്ടയം തലയോലപ്പറമ്പ്, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി, കാസറഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എന്‍ നഴ്സിങ് സെന്ററുകളിലാണ് പ്രവേശനം.  ആഗസ്റ്റ് മാസത്തിൽ  ആരംഭിക്കുന്ന കോഴ്സിന് പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  ഓരോ സെന്ററിലും ഒരു സീറ്റ് വീതമാണ്  സംവരണം ചെയ്തിരിക്കുന്നത്. അപേക്ഷ ഫോറവും, പ്രോസ്പെക്ടസും ആരോഗ്യ വകുപ്പു ഡയറക്ടറുടെ വെബ്സൈറ്റായ https://dhs.keraal.gov.in/ൽ ലഭിക്കും. ഒറിജിനൽ അപേക്ഷയും പ്രോസ്പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ജൂലൈ ആറിനകം ബന്ധപ്പെട്ട നഴ്സിങ് സെന്റർ പ്രിൻസിപ്പളിന് നേരിട്ട് അയക്കണം. ഇതിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭിച്ച ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി സൈനിക ക്ഷേമ ഡയറക്ടർ, സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ എത്തിക്കണം.

 

date