Skip to main content

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ജൂലൈ 18, 19 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. തൃശ്ശൂര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ (രാമനിലയം, തൃശ്ശൂര്‍) രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ അംഗങ്ങളായ ടി.കെ വാസു, അഡ്വ. സേതുനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാര്‍ക്കും പരാതി എതിര്‍കക്ഷികള്‍ക്കും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ച് നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. അദാലത്തില്‍ പുതിയ പരാതിളും സ്വീകരിക്കും.

date