Skip to main content

ക്ഷീര പരിശീലന കേന്ദ്രത്തില്‍ പരിശീലനം

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 8 മുതല്‍ 12 വരെ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം, ജൂലൈ 17 മുതല്‍ 27 വരെ ക്ഷീര കര്‍ഷകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കുമായി ക്ഷീരോല്‍പ്പന്ന നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം. ശാസ്ത്രീയ പശു പരിപാലനത്തിന്റെ പരിശീലനത്തില്‍ പങ്കെടുക്കുന്ന ക്ഷീര കര്‍ഷകര്‍ ജൂലൈ 5 നകം രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ക്ഷീരോല്‍പ്പന്ന നിര്‍മ്മാണം പരിശീലനത്തില്‍ പങ്കെടുക്കുന്ന ക്ഷീര കര്‍ഷകരും കുടുംബശ്രീ അംഗങ്ങളും ജൂലൈ 12 നകം രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ.

പരിശീലനാര്‍ത്ഥികള്‍ ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം പരിശീലനത്തില്‍ പങ്കെടുക്കണം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അവസാന തീയതിക്ക് മുമ്പായി dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ മെയില്‍ അയക്കുകയോ, 04922 226040, 9446972314, 9496839675 എന്നീ ഫോണ്‍ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

date