Skip to main content

അതിശക്തമായ മഴയ്ക്കു സാധ്യത: രണ്ടു ജില്ലകളിൽ ഇന്ന് (01 ജൂലൈ) ഓറഞ്ച് അലർട്ട്

        അതിശക്തമായ മഴയക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (01 ജൂലൈ) കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.      

        നാളെ (02 ജൂലൈ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 2640/2024

 

date