Skip to main content

ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി പ്രവേശനം: അപേക്ഷാ സമർപ്പണം ഇന്നു (ജൂലൈ 2) മുതൽ

ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ രണ്ടു മുതൽ നാലിന് വൈകിട്ട് നാലു മണിവരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

ഹയർസെക്കൻഡറി തലത്തിലെ എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിതമായ 48 കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോതൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽസ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.vhseportal.kerala.gov.in  ൽ കാൻഡിഡേറ്റ് ലോഗിൻ നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ് ലോഗിൻ ലെ ആപ്ലിക്കേഷൻസ് എന്ന ലിങ്കിലുടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 2647/2024

 

 

date