Skip to main content

കലവൂർ സ്കൂളിൽ ഡിജിറ്റൽ ആർമി

 

ആലപ്പുഴ: സ്കൂളിൽ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിനും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനും കലവൂർ ഗവ. എച്ച്.എസ്.എസ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ആർമി രൂപീകരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹായത്തോടെയാണ് ഡിജിറ്റൽ ആർമി രൂപീകരിച്ചത്. ഫോട്ടോ, വീഡിയോ ഡോക്കുമെൻ്റേഷൻ, ഷൂട്ടിംഗ്, എഡിറ്റിംഗ്, സൗണ്ട് എൻജിനിയറിംഗ് തുടങ്ങിയ കാര്യങ്ങൾ കുട്ടികളുടെ  നേതൃത്വത്തിലുള്ള ഡിജിറ്റൽ ആർമിയിലൂടെ ചെയ്യും. 

ഡോക്കുമെൻ്റേഷൻ സംബന്ധിച്ച പരിശീലന ക്യാമ്പ് ടെലിവിഷൻ കോമഡി താരം നിതാകർമ്മ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് മുഖ്യാതിഥിയായി. എസ്.എം.സി. ചെയർമാൻ പി. വിനീത് അധ്യക്ഷനായി. ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് . സുമേഷ്, പി.ടി.എ. പ്രസിഡന്റ് വി. വി. മോഹൻദാസ്, കെ.വി. രതീഷ്, അധ്യാപകരായ അജിത, ഷീബ, സുധാമണി, ബിനോയ് സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഐ.പി.ആർ.ഡി. ഫോട്ടോഗ്രാഫർ പി. ഡാലു പരിശീലനത്തിന് നേതൃത്വം നൽകി.

date