Post Category
യങ് പ്രൊഫഷണല്‍ നിയമനം
റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ.എൽ.ഡി.എം)
യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ.എൽ.ഡി.എമ്മിലെ എം.ബി.എ ഡിസാസ്റ്റർ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. 30,000/- രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം . അപേക്ഷ നൽകേണ്ട അവസാന തിയതി 2024 ജൂലൈ 6.
date
- Log in to post comments